ഒരുപാട് കാലം കൊണ്ടുള്ള ആഗ്രഹമായിരുന്നു ഒരു ബ്ലോഗ് ...പക്ഷെ എപ്പോഴത്തെയും പോലെ ഇതിലും എന്റെ മടി എന്നെ പിറകോട്ടു വലിച്ചു കൊണ്ടേയിരുന്നു..ഓരോ പ്രാവശ്യവും ഉണ്ണിയുടെ നിര്‍ബന്ധത്തിനു ഞാന്‍ ഓരോ കാരണങ്ങള്‍ പരതുകയായിരുന്നു... മനസിന്ടെ ആകുലതകള്‍ തുറന്ന മനസുകളെ അടച്ചു പൂട്ടുന്നവയാണ് എന്നും ...ആരോടും ഒന്നും പങ്കു വെക്കാന്‍ തോന്നാത്ത ഒരവസ്ഥ ...സ്വന്തം മനസിനോട് പോലും ഒന്നും ചിന്തിച്ചു പോകരുതേ എന്ന് അപേക്ഷിച്ച് പോകുന്ന സമയത്ത് ഒരു ബ്ലോഗ്, അതിനെന്തായിരുന്നു പ്രസക്തി... എഴുത്തുകളില്‍ സത്യസന്ധത ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു താനും...
ഇന്നിപ്പോ പറയാന്‍ കാരണങ്ങളെല്ലാം തീര്‍ന്നു പോയിരിക്കുന്നു... ആഗ്രഹിച്ചത് പോലെ നീണ്ട എട്ടു വര്‍ഷം മനസ്സില്‍ സൂക്ഷിച്ച പ്രണയ സാഫല്യം നേടുക എന്ന് പറയുന്നത് എല്ലാവര്കും ലഭിക്കുന്ന ഒരു ഭാഗ്യമാല്ലല്ലോ .... ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.... എങ്കിലും ഒന്നെനിക്ക് മനസിലായി... വാക്കുകള്‍ നല്കുന്ന ചാലക ശക്തി മറ്റൊന്നിനും നല്കാന് സാധിക്കുകയില്ല എന്ന്...
ഞങ്ങളുടെ മനസിലെ പ്രണയത്തിനും, സ്വപ്നങ്ങള്‍ക്കും, നൊമ്പരങ്ങള്‍ക്കും , ആകുലതകള്‍ക്കും , കഷ്ടപാടുകല്ക്കുമെല്ലാം പരസപരം കയ്മാരുന്ന അക്ഷരങ്ങള്‍ എന്നും കൂട്ടായിരുന്നു... ആ അക്ഷരങ്ങള്‍ വീണ്ടും വീണ്ടും ചവച്ചരക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന തോറ്റു കൊടുക്കാതെ ജീവിക്കാനുള്ള വാശി , ആ ഊര്‍ജം അത് വേറെ ഇതൊരു ജീവന് ടോന്നിനെക്കാലും വലുതായിരുന്നു ...
പിന്നെ വിളിപ്പാടകലെ ഓടിയെത്തുന്ന ഈശ്വരന് എന്നും കൂടെയുണ്ടെന്ന വിശ്വാസം അത് തരുന്ന ഊര്‍ജം തെല്ലൊന്നുമല്ല ... ജാതികള്‍ക്കും മതങ്ങള്ക്കുമെല്ലാം അതീതമായി സ്നേഹത്തിനു വില കല്പിക്കുന്ന, നിസ്വാര്‍ത്ഥ സ്നേഹത്തിന്ടെ കൂടെ നില്ക്കുന്ന ആ സ്നേഹത്തിന്ടെ പ്രതിരൂപം എന്റെ മനസ്സില്‍ ആദ്യാവസാനം ഒരു വട വൃക്ഷം പോലെ ഉറച്ചു നിന്നിരുന്നു .... കത്തിച്ചു വെക്കുന്ന മെഴുകു തിരികള്‍ക്കും മനസില്ലാ മനസോടെ പോക്കറ്റില്‍ നിന്നെടുത്തു നിക്ഷേപിക്കുന്ന കടലാസുകള്‍ക്കും തെല്ലും വില കല്‍പ്പിക്കാത്ത ഒരു ഈശ്വരന് . പലപ്പോഴും മടി എന്നെ ഗ്രസിക്കുമ്പോള്‍ ഞാന്‍ എന്നും ക്ഷമ ചോദിച്ചിരുന്നത് ആ ഈശ്വരനോടായിരുന്നു ... ലക്ഷ്യത്തിനോപ്പം പ്രവര്തിക്കാതിരുന്നാല് ഒന്നും ചോദിച്ചു വാങ്ങാന്‍ നമുക്ക് അര്‍ഹത ഇല്ല എന്ന് കരുതുന്ന ഒരു വിശ്വാസമാണ് എനിക്ക് പണ്ടും ഉണ്ടായിരുന്നത് ...
പക്ഷെ എന്റെ കഷ്ടപാടുകള്‍ക്കും പ്രയത്നങ്ങള്‍ക്കും ഇരട്ടി ഫലം ഞാന്‍ ചോദിക്കുന്നതിനും മുന്‍പേ എനിക്ക് കിട്ടി കൊണ്ടേയിരുന്നു... എത്ര മാത്രം ഞാന്‍ കയര്‍ത്തിട്ടുണ്ട് ഓരോ പ്രതികൂല സാഹചര്യങ്ങളിലും ... എന്നിട്ടും ഒരിക്കലും ശിക്ഷിച്ചിട്ടില്ല .....
ഇന്ന് ഞാന്‍ ഒരു പാട് സന്തോഷിക്കുന്നു ..ഓരോ നിമിഷവും സ്നേഹത്തില്‍ ജീവിക്കുന്നു... ആ സ്നേഹം ചുറ്റിലും പരത്താന്‍ ശ്രമിക്കുന്നു... സ്നേഹം സൃഷ്ടിക്കുന്ന അലകള്‍ അത് എത്രയോ വലുതാണ്.... അതിന്ടെ ഓളങ്ങള്‍ എത്ര തന്നെ ചെറുതാണെങ്കിലും അത് തീര്‍ക്കുന്ന സുരക്ഷിതത്വ ബോധം വളരെ വലുതാണ്... അതിനു വേണ്ടിയല്ലേ ഓരോ മനുഷ്യനും കലഹിക്കുന്നതും വാശി പിടിക്കുന്നതും.... ജീവിക്കുന്നതും തന്നെ.... സ്നേഹം ഒരു അനുഗ്രഹമാണ്...അതൊരിക്കലും ഒരു വിജയമല്ല....
Monday, October 18, 2010
Subscribe to:
Posts (Atom)